SEED News

പാടവും പാഠവും പരിപാടി സംഘടിപ്പിച്ചു

എടച്ചേരി: കച്ചേരി പൊതുജന വായനശാല, കച്ചേരി യു.പി. സ്കൂൾ സീഡ് ക്ലബ്ബ്‌, എടച്ചേരി കൃഷിഭവൻ എന്നിവചേർന്ന് വിദ്യാർഥികൾക്കായി ‘പാടവും പാഠവും’ പരിപാടി നടത്തി. അന്യംനിന്നുപോകുന്ന നെൽകൃഷിയും കൃഷിരീതികളും പുതുതലമുറയ്ക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണിത്.

മൂന്നുവർഷമായി ഈ പരിപാടി സംഘടിപ്പിക്കുന്നു. കച്ചേരി യു.പി. സ്കൂളിലെ 40-ഓളം കുട്ടികൾ പങ്കെടുത്ത പരിപാടി എടച്ചേരി കൃഷി അസി. ലസിത ഉദ്ഘാടനം ചെയ്തു. ഇ.എം. രാജീവ് അധ്യക്ഷതവഹിച്ചു. ടി.കെ. രഞ്ജിത്ത് കുമാർ, ടി. പുഷ്പ, അരുണ, വിലാസിനി, ഒ.കെ. ശ്യാമള, ഉസ്മാൻ, ടി.സി. മല്ലിക എന്നിവർ സംസാരിച്ചു.

September 18
12:53 2018

Write a Comment

Related News