SEED News

അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ നന്മ കൂട്ടുകാർ തലശ്ശേരി ലക്ഷ്മി ഭാരത് സർക്കസ് കലാകാരന്മാർക്ക് സ്വീകരണം നൽകി.

പാലക്കുന്ന്  : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ നന്മ കൂട്ടുകാർ തലശ്ശേരി ലക്ഷ്മി ഭാരത് സർക്കസ് കലാകാരന്മാർക്ക് സ്വീകരണം നൽകി.
വിദ്യാർത്ഥികൾക്കു വേണ്ടി നിരവധി പ്രകടനങ്ങൾ എട്ടോളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ചു
സർക്കസ്സ് എന്ന കലാരൂപം അന്യം നിന്നു പോകുന്ന, സർക്കസ്സ് കലാകാരൻമാരുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥികൾക്കു നന്മ ക്ലബ്ബ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
സ്കൂൾ പ്രിൻസിപ്പാൾ പി.മാധവൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ അഭിഷേക്, സ്നേഹ, അമൃത,യദുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.


September 20
12:53 2018

Write a Comment

Related News