കറിവേപ്പിൻ തൈ വിതരണംചെയ്തു പേങ്ങാട്ട്കുണ്ടിൽ പറമ്പ
പേങ്ങാട്ട്കുണ്ടിൽ പറമ്പ: പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി. സ്കൂളിൽ പരിസ്ഥിതി - സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ കറിവേപ്പിൻതൈ വിതരണംചെയ്തു.
ഓരോവീട്ടിലും ഒരു കറിവേപ്പിൻ തൈ എന്ന പദ്ധതിയുടെ ഭാഗമായാണ് തൈകൾ വിതരണംചെയ്തത്.
പ്രഥമാധ്യാപകൻ ചെമ്പൻ ആലസ്സൻ ഉദ്ഘാടനംചെയ്തു. പരിസ്ഥിതി ക്ലബ് കൺവീനർ സുബൈർ, ചന്ദ്രൻ, റിയാസ്, ശോഭന എന്നിവർ നേതൃത്വം നൽകി.
September 21
12:53
2018