SEED News

മാതൃഭൂമി സീഡും എൻ.എസ്.എസും കൈകോർത്തു; 300 കിലോ പ്ലാസ്റ്റിക്മാലിന്യം ശേഖരിച്ചു

അമ്പലപ്പുഴ: പ്രളയദുരിതബാധിതർക്കുള്ള സാധനങ്ങൾ സംഭരിക്കുകയും വിതരണം നടത്തുകയും ചെയ്യുമ്പോഴുള്ള പ്ലാസ്റ്റിക്മാലിന്യങ്ങൾ ശേഖരിക്കാൻ മാതൃഭൂമി സീഡിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും കൂട്ടായ്മ. എസ്.ഡി.കോളേജിൽനിന്നാണ് മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിപ്രകാരം പ്ലാസ്റ്റിക്മാലിന്യങ്ങൾ ശേഖരിക്കുന്നത്.  സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന പ്ലാസ്റ്റിക്, കുടിവെള്ളക്കുപ്പികൾ എന്നിവ കോളേജ് പരിസരത്ത് നിറഞ്ഞിട്ടുണ്ട്. ഇവ ശേഖരിച്ച് തരംതിരിച്ചാണ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ചാക്കുകളിലാക്കുന്നത്. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. ജെ.വീണയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാഷണൽ സർവീസ് സ്കീം പ്രവർത്തകർ വെള്ളിയാഴ്ചവരെ 300 കിലോ മാലിന്യം ശേഖരിച്ചു. ശേഖരണം തുടരുകയാണ്.   

September 22
12:53 2018

Write a Comment

Related News