SEED News

സ്വച്ഛതാ ഹി സേവയും മാതൃഭൂമി സീഡും ചേർന്ന് നാടും നഗരവും വൃത്തിയാക്കി.

മാന്തുക:മാതൃഭൂമി സീഡ് പ്രവർത്തനത്തിലുൾപ്പെട്ട ഹരിതോത്സവത്തിന്റ   ഭാഗമായി മാന്തുക ഗവ:യു.പി സ്കൂൾ  പ്രധാനമന്ത്രിയുടെ ശുചികരണ  പദ്ധതിയും മാതൃഭൂമി സീഡ് പദ്ധതിയും  സ്കൂളിൽ നടപ്പാക്കി. പൊതുസ്ഥലം ഏറ്റെടുത്ത് അവിടുള്ള പൂന്തോട്ടം വൃത്തിയാക്കലും അവയെ മോടിപിടിപ്പിക്കലുമാണ് കുട്ടികൾ ചെയ്തത്.  ഹരിതകേരള മിഷന്റെ എട്ടാമത്തെ  ഉത്സവമാണ് കുട്ടികൾ  ഇതിലിലൂടെ ആചരിച്ചത്. മാന്തുക ഗവ:യു.പി സ്കൂളിലെ മുഴുവൻ കുട്ടികളൂം ഒത്തുചേർന്ന് സ്കൂളിനെ അടുത്തുള്ള പൂന്തോട്ടം വൃത്തിയാക്കി പൂന്തോട്ടത്തിലെ മാലിന്യങ്ങളും പ്ലാസ്റ്റിക് വാസ്തുകളും കുട്ടികളുടെ നേതൃത്വത്തിൽ എടുത്തുമാറ്റി.  പൂന്തോട്ടം വൃത്തിയാക്കുന്നതോടൊപ്പം കുട്ടികൾ  ഉപയോഗസൂന്യമായ പ്ലാസ്റ്റിക് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ശേഹരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി. സുദർശനൻ പിള്ള, സീനിയർ അസിസ്റ്റന്റ് പി.ഗീതാദേവി, സ്റ്റാഫ് സെക്രട്ടറി എ.എസ്.ബിജു, സീഡ് കോർഡിനേറ്റർ ജയലക്ഷ്മി, ശുഭ സീഡ് ക്ലബ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. 

October 05
12:53 2018

Write a Comment

Related News