SEED News

പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിജയവുമായി വീരവഞ്ചേരി എൽ.പി.സ്കൂൾ സീഡ് ക്ലബ്ബ്‌

വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി. സ്കൂൾ ഗ്രീൻ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്. സ്കൂൾ സീഡ് കൺവീനറും അധ്യാപകനുമായ കെ.വി. സരൂപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വെണ്ട, വഴുതിന, മുളക്, പയർ തുടങ്ങിയവയാണ് കൃഷിചെയ്തത്‌. നൂറ്റി ഇരുപതോളം ഗ്രോബാഗുകളിലായി ടെറസ്സിലാണ് പ്രധാനമായും പച്ചക്കറി കൃഷിചെയ്യുന്നത്.

പൂർണമായും ജൈവവളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. വിളവ് ‘വിഷരഹിത ഉച്ചഭക്ഷണം’ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം നൽകും. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി കൂടാതെ നെൽകൃഷി, കൂൺകൃഷി, ചേന, ഇഞ്ചി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. അധ്യാപകരായ ജലീഷ് ബാബു, അനിൽ, ശ്രീഹരി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

October 05
12:53 2018

Write a Comment

Related News