SEED News

പച്ചക്കറി വിളയിച്ചെടുത്ത് വിദ്യാർഥികൾ


കല്പകഞ്ചേരി: പാറക്കൽ എ.എം.യു.പി. സ്കൂളിലെ കുട്ടികൾ   സന്തോഷത്തിലാണ്. ഇവർ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറിയാണ് ഉച്ചഭക്ഷണത്തിനുള്ള കറിക്കും ഉപ്പേരിക്കുമൊക്കെ ഇവിടെ ഉപയോഗിക്കുന്നത്. 
പൂർണമായും വിഷരഹിതമായ പച്ചക്കറി ജൈവവളമുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളാണ് കൃഷി ചെയ്യുന്നതും പരിപാലിക്കുന്നതും. 
അരയേക്കറോളം വരുന്ന സ്ഥലത്ത് ഇരുപതിലധികം വ്യത്യസ്തങ്ങളായ പച്ചക്കറികളാണ് ഇവർ ഉണ്ടാക്കിയിരിക്കുന്നത്. 
കുട്ടികൾ കൈകഴുകാനും പാത്രം കഴുകാനുപയോഗിക്കുന്ന വെള്ളം പാഴാക്കാതെ ഫിൽറ്റർ ചെയ്ത് ക്ലോറിനേഷൻ നടത്തി പ്രത്യേകം തയ്യാറാക്കിയ ടാങ്കിൽ സൂക്ഷിക്കുന്നു. 
പിന്നീട് ഇതിൽനിന്ന് പമ്പുചെയ്താണ് കൃഷി നനക്കുന്നത്. 
സീഡ് ക്ലബ്ബ് വിദ്യാർഥി കൺവീനർ ടി.പി. അംന, പ്രഥമാധ്യാപകൻ അടിയാട്ടിൽ അബ്ദുറസാഖ്, അധ്യാപകരായ എ. ഗിരിജ, എ. നൗഫൽ, കെ.എം. പൂക്കോയ, പി. മിർഷാദ്, പി.എ. അലിക്കുട്ടി, എ. സുധ, ടി.കെ. ഷംസുദ്ധീൻ, വെൽെഫയർ കമ്മിറ്റി കൺവീനർ ഷാജു ചാക്കോ, പി.ടി.എ. പ്രസിഡന്റ് എ.കെ. മുജീബ് റഹ്‌മാൻ തുടങ്ങിയവരാണ് വിദ്യാർഥികൾക്ക് പിന്തുണയുമായി കൂടെയുള്ളത്.

October 06
12:53 2018

Write a Comment

Related News