SEED News

ചിന്മയാവിദ്യാലയത്തിലെ സീഡ് ക്ലബ്ബ് ബേര്‍ഡ് ക്ലബ്ബ് രൂപികരിച്ചു


കാഞ്ഞങ്ങാട്  : അതിയാമ്പൂര്‍ ചിന്മയാവിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ബേര്‍ഡ് ക്ലബ്ബ് രൂപികരിച്ചു. 
രൂപികരണവും കുട്ടികള്‍ ശേഖരിച്ച വീഡിയോ ചിത്രീകരണത്തിന്‍റെ പ്രദര്‍ശനവും ഡോ.കെ.ജി.പൈ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ സി.ചന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. ക്ലബ്ബിലെ കുട്ടികള്‍ ഭൂമിയില്‍ അപൂര്‍വ്വമായി കാണുന്ന പക്ഷികളെക്കുറിച്ച് അവയുടെ ആവാസവും പ്രത്യേകതകളെയും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അവ വീഡിയോ ചിത്രീകരണം നടത്തി സ്കൂളിലെ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സിനിമാ സംവിധായകനും വി.സി.ഐ സ്ഥാപകനുമായ ജയരാജ് ആര്‍.നായര്‍ കുട്ടികള്‍ക്ക് പക്ഷികളെക്കുറിച്ചുള്ള ക്ലാസ്സെടുത്തിരുന്നു. സീഡ് കോര്‍ഡിനേറ്റര്‍ ലിസി അജിത്ത് പരിസ്ഥിതി സംരക്ഷണത്തില്‍ പക്ഷികളുടെ സ്വാധീനത്തെ കുറിച്ച് സംസാരിച്ചു. 
സീഡ് മെമ്പര്‍മാരായ ജീവ, നിയദ, ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. 

October 06
12:53 2018

Write a Comment

Related News