SEED News

ആദിവാസികൾക്ക് സഹായവുമായി വിദ്യാർഥികൾ


എടക്കര: മുണ്ട ഗൈഡൻസ് പബ്ലിക് സ്കൂളിലെ സീഡ് വിദ്യാർഥികൾ വിളവെടുത്ത പച്ചക്കറികളും  ഭക്ഷണസാധനങ്ങളും വഴിക്കടവ് പുഞ്ചൻകൊല്ലി അളക്കൽ ആദിവാസി നിവാസികൾക്ക് വിതരണം ചെയ്തു. 
സീഡ്  കോ-ഓർഡിനേറ്റർ പി. സജിത്ത് ഭക്ഷണക്കിറ്റുകൾ കൈമാറി. അധ്യാപകരായ ടി. സലാം, ആന്റണി  കാരുണ്യപ്രവർത്തകരായ അനീഷ്, അബ്ദുൽഅലി, നിഷാദ്  എന്നിവർ പങ്കെടുത്തു.
സ്കൂളിൽ പ്രകൃതിസംരക്ഷണം എന്ന വിഷയത്തിൽ റിട്ട. റെയ്‌ഞ്ച്‌ ഓഫീസർ സുഗതൻ ക്ലാസെടുത്തു. സ്കൂൾ മാനേജർ അബൂബക്കർ മദനി ഉദ്ഘാടനംചെയ്തു. കെ. റഷിം നേതൃത്വംനൽകി. 

October 06
12:53 2018

Write a Comment

Related News