SEED News

മുണ്ട എം.ഒ.യു.പി. സ്കൂളിൽ പച്ചക്കറി കൃഷി


എടക്കര: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ മുണ്ട എം.ഒ.യു.പി. സ്കൂളിൽ വേനൽക്കാല പച്ചക്കറി കൃഷി തുടങ്ങി. 
തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് സ്കൂളിന്റെ മൈതാനത്തോടുചേർന്ന 20 സെന്റ് സ്ഥലത്ത് കൃഷിതുടങ്ങിയത്.  പാവൽ, പയർ, വെണ്ട, ചീര, മത്തൻ, കുമ്പളം എന്നിവയുടെ  വിത്തുകളാണ് നട്ടത്. ജലസേചന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിത്തുകളുടെ നടീൽ പഞ്ചായത്ത് അംഗം തേറമ്പത്ത് അബ്ദുൾകരീം ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ. റജീബ് അധ്യക്ഷനായി.  പ്രഥമാധ്യാപകൻ ടി.കെ. തോമസ്, അധ്യാപകരായ സുബൈദ, അഫ്‌സൽ, കദീജ, എം.ടി.എ. പ്രസിഡന്റ് പി.കെ. റഹ്‌മാബി, ഉമ്മുകുൽസു, സി.ഡി.എസ്. കോ-ഓർഡിനേറ്റർ സി.പി. സീനത്ത് എന്നിവർ പ്രസംഗിച്ചു.   

October 06
12:53 2018

Write a Comment

Related News