SEED News

ശുചിത്വ സന്ദേശവുമായി സീഡ് വിദ്യാർഥികൾ


കോട്ടയ്ക്കൽ: ശുചിത്വഭാരതം എന്ന ലക്ഷ്യവുമായി  'സ്വച്ഛതാ ഹി സേവ'പരിപാടിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ മാലിന്യമുക്ത കാർട്ടൂൺ പ്രദർശനം നടത്തി. വൃത്തിഹീനമായ റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാസ്റ്റിക് ക്ലാസുകളും കുപ്പികളും നിറഞ്ഞ തെരുവുകൾ, മാലിന്യ കൂമ്പാരത്തിൽ നിറഞ്ഞ പൊതുസ്ഥലങ്ങൾ, കെട്ടിക്കിടക്കുന്ന മലിനജലം, ഓടകളിലെ മാലിന്യം, തുടങ്ങി പരിസര മലിനീകരണത്തിന് നിരവധി മുഖങ്ങളാണ് കുട്ടികൾ ആവിഷ്‌കരിച്ചത്. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും നടത്തി. പ്രഥമാധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനംചെയ്തു. അധ്യാപകരായ പി. ഫൈറൂസ്, കെ. ജൗഹർ, പി. ഫൗസിയ, വിനീത, കെ. നിജ വിദ്യാർഥികളായ കെ.പി. നന്ദന, വി.എസ.് ശ്രീലക്ഷ്മി, കെ. ഹുസ്‌ന, കെ. ആസിഫ, കെ. അർച്ചന, എൻ. വൃന്ദ പ്രദർശനത്തിന് നേതൃത്വം നൽകി.

October 06
12:53 2018

Write a Comment

Related News