പൂമ്പാറ്റക്കൊരു പൂന്തോട്ടവുമായി കുലിക്കിലിയാട് സ്കൂൾ
പൂമ്പാറ്റക്കൊരു പൂന്തോട്ടം പദ്ധതിക്കായി കുലിക്കിലിയാട്
എസ്.വി.എ.യു.പി. സ്കൂൾ വിദ്യാർഥികൾ പൂച്ചെടികൾ നട്ടപ്പോൾ
ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ പൂമ്പാറ്റക്കൊരു പൂന്തോട്ടം പദ്ധതി നടത്തുന്നു. ഇതിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സ്കൂൾ അങ്കണത്തിൽ വിവിധ തരത്തിലുള്ള പൂച്ചെടികൾ നട്ടുപിടിപ്പിച്ചു.
പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ എം. മോഹനൻ, പി. പങ്കജവല്ലി, എം.എൻ. ദേവസേന, എൻ.ടി. കദീജ, കെ. അബു എന്നിവർ നേതൃത്വം നൽകി.
October 08
12:53
2018