SEED News

സീഡ് ക്ലബ്ബിന്റെ പച്ചക്കറി വിത്ത് വിതരണോദ്ഘാടനം

കോഴിക്കോട്: സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ ഭാഗമായി ജില്ലാതല പച്ചക്കറി വിത്ത് വിതരണം ആരംഭിച്ചു. സംസ്ഥാന കൃഷിവകുപ്പുമായി ചേർന്നാണ് പരിപാടി.

കുട്ടികളിൽ കൃഷിയോടുള്ള താത്‌പര്യം കൂട്ടാനും കാർഷികസംസ്കാരം വളർത്താനും ഈ പദ്ധതി വഴിതെളിയിക്കും. സ്കൂളുകളും വീടുകളും പച്ചക്കറി ഉത്പാദനത്തിന് സ്വയം പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരിപാടിയുടെ ഉദ്ഘാടനം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ പി.എൻ. ജയശ്രീ നിർവഹിച്ചു. വെണ്ട, ചീര, പാവയ്ക്ക, ഇളവൻ തുടങ്ങിയ വിത്തുകൾ വിതരണം ചെയ്തു. ഫെഡറൽ ബാങ്ക് സോണൽ ഓഫീസ് അസി. വൈസ് പ്രസിഡന്റ് എ. അലിയാർ റാവുത്തർ അധ്യക്ഷനായി. സി. മണികണ്ഠൻ, പി.സി. സജീവ് കുമാർ, ഇ.പി. ഇല്യാസ്, എം. നിജേഷ് തുടങ്ങിയവർ സംസാരിച്ചു.

October 12
12:53 2018

Write a Comment

Related News