SEED News

പഠനപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിസംരക്ഷണത്തിലും സീഡ് കൂട്ടുകാർ.

   പാലക്കുന്ന് : പഠനപ്രവർത്തനങ്ങൾക്കൊപ്പം  പ്രകൃതിസംരക്ഷണത്തിലും വ്യാപൃതരാകുകയാണ് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് കൂട്ടുകാർ. പ്രകൃതി വിഭവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധമുണർത്തുന്നതിന് തുടങ്ങിയ ഔഷധതോട്ട നിർമ്മാണത്തിൽ ആര്യവേപ്പ്, അരയാൽ, കരുനെച്ചി, നെല്ലി, ഞാവൽ, ഇലഞ്ഞി, ഇത്തി, മാവ്,കടമ്പ്, മഞ്ഞൾ, തുളസി തുടങ്ങി മുപ്പതോളം സസ്യങ്ങളെ പരിപാലിക്കുകയാണ് സീഡ് കൂട്ടുകാർ
സ്കൂൾ പ്രിൻസിപ്പാൾ പി.മാധവൻ, വിദ്യാർത്ഥികളായ ലോകേഷ്, ആദിത്യ കിരൺ, സ്നേഹ, യദുശ്രീ, ഹരിനന്ദന, സുശ്രുത, രാജലക്ഷ്മി, സീസ് കോ-ഓർഡിനേറ്റർ മണികണ്ഠൻ പിലാത്തറ തുടങ്ങിയവർ നേതൃത്വം നൽകുന്നു. 

October 17
12:53 2018

Write a Comment

Related News