SEED News

ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു


എടനീർ: എടനീർ

 സ്വാമിജീസ് ഹയർസെക്കൻററി സ്‌കൂൾ   മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ  കാർഷികപാരമ്പര്യം തിരിച്ചു കൊണ്ടു വരുന്നതിനും,ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്നും  വിദ്യാർത്ഥികൾ സ്കൂളിൽ ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു.സ്കൂളിനടുത്തുള്ള ഒരേക്കർ തരിശുപാടമാണ് കൃഷിയോഗ്യമാക്കിയത്.വെണ്ടയ്ക്ക,പയർ,പച്ചമുളക്,വെള്ളരിക്ക,കക്കരിക്ക

,വഴുതന, തക്കാളി, ചീര,മത്തൻ ,കുമ്പളം,

കാബ്ബജ്, കോളിഫ്ലവർ,പയർ വർഗങ്ങൾ കൂടാതെ വാഴക്കൃഷി തുടങ്ങി നാൽപ്പതോളം  പച്ചക്കറിക്കറികളാണ് പൂർണ്ണമായും ജൈവരീതിയിൽ കൃഷിചെയ്യുന്നത്.

ചെങ്കള കൃഷിഭവ െൻറ സഹകരണത്തോടെയാണ്  വിവിധങ്ങളായ പച്ചക്കറികളുടെ കൃഷി ആരംഭിച്ചത്.വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പദ്ധതി നടപ്പിലാക്കുന്നത്.വിദ്യാർത്ഥികളുടെ പച്ചക്കറിക്കൃഷിക്ക് 

ചെങ്കള പഞ്ചായത്ത്  പ്രസിഡൻറ് ശ്രീമതി ഷാഹിന സലീം വിത്തുപാകി ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ  ശാന്തകുമാരിഅദ്ധ്യക്ഷത വഹിച്ചു.ചെങ്കള 

അസിസ്റ്റൻറ് കൃഷി ഓഫീസർ വിജയലഷ്മി മുഖ്യാതിഥിയായി.

പ്രിൻസിപ്പൽ എ എൻ നാരായണൻ,

ആശംസകൾ നേർന്നു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ

എ മധുസൂദനൻ,മാതൃഭൂമി സീഡ് 

കോർഡിനേറ്റർ ഐ കെ വാസുദേവൻ,

 എം ഗംഗാധരൻ,കെ സുകുമാരൻ,

പ്രവീൺകുമാർ,ലീഡർമാരായ അനുശ്രീ,ദേവിക,ഹരിനാഥ്,സാരംഗ്,സുധിഷ്,വിപിൻ,കാർത്തിക,രക്ഷിത ,അഭിരാം,സ്മിത,അഭയ്,കേശവ്,വീണ ന്നീ വിദ്യാർഥികളാണ് നേതൃത്വം നൽകുന്നത്.

 

October 17
12:53 2018

Write a Comment

Related News