SEED News

തച്ചങ്ങാട് സീഡ് പ്രവര്‍ത്തനത്തിന് ഇനി ഗ്രീന്‍ പോലീസും.

.

തച്ചങ്ങാട് :  

പാരിസ്ഥിതികമായ അവബാേധത്തിന് പുതിയമാനം നല്കി തച്ചങ്ങാട് ഗവ.

ഹൈസ്കൂളില്‍ ഗ്രീന്‍ പോലീസ് പദ്ധതിക്ക് തുടക്കമായി

സ്കൂള്‍ കാമ്പസില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കാന്‍

പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയവും വീടും ഒരുക്കല്‍

സ്കൂളിന് പുറത്തേക്കും തണലും തരുവും ഒരുക്കുക

തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ പുഴയോരത്ത് കണ്ടല്‍ ചെടികള്‍ വെച്ചുപിടിപ്പിക്കുക

പരിസ്ഥിതിക്ക് നേരെയുള്ള കടന്നു കയറ്റങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക,

പൊതുജനങ്ങള്‍ക്കിടയില്‍ പാരിസ്ഥികാവബോധം വളര്‍ത്തല്‍ തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് ഗ്രീന്‍ പോലീസ് പദ്ധതി ആരംഭിക്കുന്നത്

സ്കൂളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഗ്രീന്‍ പോലീസില്‍ അംഗങ്ങളാവുക

അംഗങ്ങള്‍ക്ക് പ്രത്യേക യൂനിഫോമും നല്‍കും

ഗ്രീന്‍ പോലീസിന്റെ ഔപചാരികമായ ഉദ്ഘാടനം പി.

ടി.

എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പളത്തിന്റെ അദ്ധ്യക്ഷതയില്‍ സോഷ്യല്‍ ഫോറസ്ട്രി കാസറഗോ‍ഡ് ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബിജു.

പി നിര്‍വ്വഹിച്ചു

പനയാല്‍ സര്‍വ്വീസ് സഹകരണ ബേങ്കിന്റെ സഹകരണത്തോടെയാണ് ഗ്രീന്‍ പോലീസ് പദ്ധതിക്കാവശ്യമായ യൂനിഫോം നല്‍കുന്നത്

യൂനിഫോം വിതരണം പനയാല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എം.

കരുണാകരന്‍ നിര്‍വ്വഹിച്ചു

യോഗത്തില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ പി.

ലക്ഷ്മി 

പനയാല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കരുണാകരന്‍

മദര്‍ പി.

ടി.

എ പ്രസിഡണ്ട് സുജാത ബാലന്‍,

എസ്.

എം.

സി ചെയര്‍മാന്‍ പി.

വി.

നാരായണന്‍,

സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍

സ്റ്റാഫ് സെക്രട്ടറി മുരളി വി.

വി,

എസ്.

ആര്‍.

ജി കണ്‍വീനര്‍ പ്രണാബ് കുമാര്‍,

ഡോ.

സുനില്‍കുമാര്‍

അഭിലാഷ് രാമന്‍

പ്രഭാവതി പെരുമണ്‍തട്ട തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു

പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ മനോജ് പിലിക്കോട് സ്വാഗതവും സജിത.

പി നന്ദിയും പറഞ്ഞു.


October 17
12:53 2018

Write a Comment

Related News