environmental News

ഇനി അവര്‍ ഈ ഭൂമുഖത്തില്ല...

ലോകത്തിലെ അത്യപൂര്‍വമായ എട്ട് ഇനങ്ങളിലുള്ള പക്ഷികളുടെ വംശം നശിച്ചതായി ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ (Bird life International) നടത്തിയ പഠനത്തില്‍ വ്യക്തമായി. ലോകത്തിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ കണ്ടുവന്നിരുന്നവയാണ് ഈ പക്ഷികള്‍. 

സ്പിക്‌സ് മാകൗ, അലഗൂസ് ഫോളിയേജ് ഗ്ലീനര്‍, ക്രിപ്റ്റിക് ട്രീഹണ്ടര്‍, പെര്‍നാംബുകോ പിഗ്മി ഔള്‍, പൂ ഉളി, ഗ്ലാവ്‌കോസ മാകൗ, ന്യൂ കലഡോണിയന്‍ ലോറിക്കീറ്റ്, ജവാന്‍ ലാപ്‌വിങ് എന്നിവയാണ് നാമാവശേഷമായതായി സ്ഥിരീകരിച്ചിരിക്കുന്ന പക്ഷി ഇനങ്ങള്‍. 

ബ്രസീല്‍ വനങ്ങളില്‍ കാണുന്ന ആകര്‍ഷകമായ തത്തയാണ് സ്പിക്‌സ് മാകൗ. നീണ്ട പതിനെട്ടു വര്‍ഷങ്ങളായി ഈ തത്തയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വനത്തില്‍ വംശം നശിച്ചുവെങ്കിലും ബ്രസീലില്‍ പലയിടങ്ങളിലായി ഈ തത്തയെ കൂട്ടില്‍ വളര്‍ത്തുന്നുണ്ട്.

 

അറ്റ്ലാന്റിക് തീരത്തെ അലഗോവ വനങ്ങളിലാണ് അലഗൂസ് ഫോളിയേജ് ഗ്ലീനര്‍ എന്ന അപൂര്‍വ പക്ഷി ഉണ്ടായിരുന്നത്. ചാര നിറത്തിലുള്ളവരാണ് ഈ പക്ഷി. വനനശീകരണമാണ് ഇവയുടെ വംശനാശത്തിന് കാരണമായത്.വടക്ക് കിഴക്കന്‍ ബ്രസീല്‍ വനങ്ങളിലാണ് ക്രിപ്റ്റിക് ട്രീഹണ്ടര്‍ എന്ന ചെറിയ ചാരനിറത്തിലുള്ള പക്ഷിയുള്ളത്. 2009 ന് ശേഷം ഈ പക്ഷിയെ കണ്ടിട്ടില്ല.പെര്‍നാംബുകോ പിഗ്മി ഔള്‍ ബ്രസീലിലെ പക്ഷിയാണ്. കാഴ്ചയില്‍ മൂങ്ങതന്നെ. വെള്ള ശരീരമാണ് ഇവയ്ക്കുള്ളത്. ഹവായ് ദ്വീപില്‍ മാത്രമാണ് ഈ പക്ഷിയുള്ളത്. 2004 ന് ശേഷം ഈ പക്ഷിയെ കണ്ടിട്ടില്ല.തത്തവര്‍ഗത്തിലുള്ളതാണ് ന്യൂ കലഡോണിയന്‍ ലോറിക്കീറ്റ. ലോകത്തിലെ അത്യപൂര്‍വ തത്തകളില്‍ ഒന്നാണിത്. തെക്കെ അമേരിക്കന്‍ വനങ്ങളിലാണ് നീല നിറത്തിലുള്ള ഈ തത്ത ഉണ്ടായിരുന്നത്.നമ്മുടെ നാട്ടിലുള്ള ചെങ്കണ്ണി, മഞ്ഞക്കണ്ണി, (Red wattled lapwing, Yellow-wattled lapwing) എന്നിവയുടെ ഗണത്തില്‍പ്പെടുന്ന പക്ഷിയാണ് ജവാന്‍ ലാപ്‌വിങ്. 1940 ന് ശേഷം ഈ പക്ഷിയെ കണ്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.അത്യപൂര്‍വമായ ഈ എട്ട് ഇനം പക്ഷികളുടെ വംശം പൂര്‍ണമായും നശിച്ചുവെന്നാണ് പഠനത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.



October 20
12:53 2018

Write a Comment