SEED News

പ്ലാസ്റ്റിക്ക് ഒഴിവാക്കല്‍ സന്ദേശവുമായി സീഡ് അംഗങ്ങള്‍


അവിട്ടത്തൂര്‍: പ്ലാസ്റ്റിക് ഒഴിവാക്കല്‍ സന്ദേശവുമായി അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് അംഗങ്ങള്‍ ഹോളിഫാമിലി എല്‍.പി.സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂളിലെത്തിയ സീഡ് അംഗങ്ങള്‍ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായുള്ള സന്ദേശം നല്‍കി. പ്ലാസ്റ്റിക് കുപ്പികളില്‍ ചൂടുവെള്ളം എടുത്താല്‍ ഉണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളോട് പറയുകയും പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം സ്റ്റീല്‍ കുപ്പികള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കുട്ടികള്‍ക്ക് പേപ്പര്‍ പേന വിതരണം ചെയ്തു. സീഡംഗങ്ങളായ ഉത്രജ്, അവിന്‍ കൃഷ്ണ, വര്‍ഷ.ടി.രമേഷ്, അര്‍ജുന്‍ ദിനോജ്, ഹോളി ഫാമിലി ഹെഡ്മിസ്ട്രസ് സി.ഷെറിന്‍, അധ്യാപകരായ സീന, ബെന്‍സി, റീത്ത, പാര്‍വതി അന്തര്‍ജ്ജനം, കെ.സുജ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ.കെ.മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

October 25
12:53 2018

Write a Comment