SEED News

പരിസ്ഥിതിസംരക്ഷണ സന്ദേശം നല്കി സീഡ് ക്ലബ്ബിന്റെ തപാൽ ദിനാചരണം

 ചാരുംമൂട്: കൂട്ടുകാർക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം എഴുതി അയച്ച്  താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ തപാൽ ദിനാചരണം. സീഡ് ക്ലബ്ബ്‌ അംഗങ്ങളായ 100 വിദ്യാർഥികളാണ് കൂട്ടുകാർക്ക് പരിസ്ഥിതി സന്ദേശം അയച്ചത്.തപാൽവകുപ്പ് ജനങ്ങൾക്ക് നൽകിയ സേവനങ്ങളെക്കുറിച്ച് കുട്ടികളെ ഓർമ്മിപ്പിക്കുന്നതിനും, തപാൽ സംവിധാനത്തിലൂടെ പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണം നടത്തുന്നതിനുമാണ് സീഡ് ക്ലബ്ബ്‌ ലോകതപാൽ ദിനം ആചരിച്ചത്.
ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത്, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, സി.എസ്.ഹരികൃഷ്ണൻ, റാഫി രാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ പ്രസംഗിച്ചു. 

October 26
12:53 2018

Write a Comment

Related News