SEED News

വയോദിനം ആഘോഷിച്ച ഇരവിപേരൂർ സെന്റ്.ജോൺസ് ഹൈ സ്കൂൾ


ഇരവിപേരൂർ : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരവിപേരൂർ സെന്റ്.ജോൺസ് ഹൈ സ്കൂൾ  കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം മാരാമൺ ധർമഗിരി അഗതി മന്ദിരം സന്ദർശിച്ചു. ഉറ്റവരും ഉടയവരും ഇല്ലാത്ത പ്രായമായ മാതാപിതാക്കളുടെ കൂടെ കുട്ടികൾ  ഒരു ദിവസം ചിലവിട്ടു. സ്കൂളിലെ മറ്റു ക്ലബ്ബുകളുടെ സഹകരണത്തോടെ വയോധികരെ  സന്ദർശിക്കുകയും അവരോടൊപ്പം കളിയും ചിരിയുമായിട്ടാണ്  ഒരു ദിവസം ചിലവഴിച്ചത്.  മാറി വരുന്ന തലമുറക്കെ ഒരു പാഠമാകാനും  ആരും ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കൾ  അനുഭവിക്കുന്ന ദുരിതം കുട്ടികൾക്ക് മനസിലാക്കി കൊടുക്കാനും വേണ്ടിയാണ് സ്കൂൾ അധികൃതർ ഇത്തരത്തിൽ ഒരു പരുപാടി സംഘടിപ്പിച്ചത്. . സ്കൂൾ ഹെഡ്മാസ്റ്റർ, മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

October 27
12:53 2018

Write a Comment

Related News