SEED News

പ്ലാസ്റ്റിക് ശേഖരിക്കുന്നവർക്ക് ആദരം



എടക്കര: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വില്പന നടത്തി ഉപജീവനം നടത്തുന്നവരെ (സ്‌ക്രാപ് വർക്കേഴ്‌സ്)മാതൃഭൂമി സീഡ് പ്രവർത്തകർ ആദരിച്ചു. 'പ്ലാസ്റ്റിക്കിനെതിരെ പോരാടുക' എന്ന സീഡിന്റെ സന്ദേശത്തിന്റെ ഭാഗമായാണ് നാരോക്കാവ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആദരവ് ഒരുക്കിയത്.
 എസ്.പി.സി., ജൂനിയർ റെഡ്‌ക്രോസ് എന്നീ സംഘടനകളും പരിപാടിയിൽ പങ്കാളികളായി.     ശുചിത്വംപദ്ധതി നടപ്പാക്കുന്ന പഞ്ചായത്താണ് വഴിക്കടവ്. പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിൽനിന്നും നാടുകാണി ചുരംമുതൽ എടക്കര വരെയുള്ള അന്ത:സംസ്ഥാന പാതയിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ശേഖരിക്കുന്ന 15 ആളുകളെയാണ് ആദരിച്ചത്.
 ഇ.എ. സുകു ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എം. നൗഷാദ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അനിത ബിജു, പി.പി. റസിയ, മാനേജർ കളത്തിങ്കൽ ജമീല, പ്രഥമാധ്യാപിക വി.പി. അന്നമ്മ, പ്രിൻസിപ്പൽ പി.കെ. കരിം, സീഡ് കോ-കോഡിനേറ്റർ ഷാന്റി ജോൺ, സണ്ണി, മുസാഫർ, കെ.പി. രാജേഷ്, ഗൗതം, എം.ഐ. തൻഹ, സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് എന്നിവർ പ്രസംഗിച്ചു.  
കുട്ടികൾ വീടുകളിൽ നിന്നെത്തിച്ച പ്ലാസ്റ്റിക് കുപ്പികൾ ഇവർ വിലയ്ക്കുവാങ്ങി. ഒരുവർഷം സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാനും തീരുമാനിച്ചു.     

November 02
12:53 2018

Write a Comment

Related News