SEED News

നാടൻവിഭവങ്ങളുമായി വിദ്യാർഥികളുടെ ഭക്ഷ്യമേള




വണ്ടൂർ: പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ രുചിക്കൂട്ടുകൾ ഒരുക്കി വിദ്യാർഥികളുടെ ഭക്ഷ്യമേള. വാണിയമ്പലം ഗവ: ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളാണ് പരിസ്ഥിതി സൗഹൃദ ജീവിതത്തിന്റെ ആവിശ്യകത വിളിച്ചോതി പോഷകമൂല്യമുള്ള നാടൻ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയത്.
 ചെമ്പരത്തി തോരൻ, നാരങ്ങ ഇല ചമ്മന്തി, ചക്ക കൊണ്ടാട്ടം, മുരിങ്ങയിലയും ബീറ്റ്‌റൂട്ടും ഉപയോഗിച്ചുള്ള പുട്ടുകൾ, ചേനപ്പായസം തുടങ്ങി നാൽപതോളം വിഭവങ്ങളാണ് മേളയിലുണ്ടായിരുന്നത്. സീഡ് കോർഡിനേറ്റർ കെ. വഹീദ, അധ്യാപകരായ സി. കദീജ, മൃദുല കൃഷ്ണവേണി, പി. ഇബ്രാഹിം, ഒ. നിസാർ, മനോജ് ചന്ദ്രൻ, ഒ. മൈമൂനത്ത് എന്നിവർ നേതൃത്വം നല്കി.

November 02
12:53 2018

Write a Comment

Related News