SEED News

മട്ടുപ്പാവിലെ ജൈവ പച്ചക്കറി കൃഷിയുമായി സീഡ്



അവിട്ടത്തൂർ: വേളൂക്കര കൃഷിഭവന്റെയും എൽ.ബി.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിലെ സീഡംഗങ്ങളുടെയും നേതൃത്വത്തിൽ മട്ടുപ്പാവിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വാർഡ് മെമ്പർ കെ.കെ.വിനയൻ വിളവെടുപ്പിന്റെ ഉദ്ഘാടനം നടത്തി. പി.ടി.എ.പ്രസിഡന്റ് ബെന്നി വിൻസെന്റ് അധ്യക്ഷനായി. എം.കെ.ഉണ്ണി, മെജോ പോൾ, കെ.കെ.കൃഷ്ണൻ നമ്പൂതിരി, സീമോൾ പോൾ, സി.വി.ശാന്തകുമാരി, എൻ.കെ.രാമൻ, സീഡംഗങ്ങളായ എം.യു.ഉത്രജ്, അഖിൽ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. തക്കാളി, വെള്ളരി, വഴുതന, കയ്പ, വെണ്ട എന്നീ പച്ചക്കറികളാണ് കൃഷി ചെയ്തത്. ഗ്രോ ബാഗിൽ ചാണകവും മണ്ണും കൂട്ടിച്ചേർത്താണ്  കൃഷി നടത്തിയത്. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ഇത്തരത്തിൽ ലഭിക്കുന്നു.

November 02
12:53 2018

Write a Comment

Related News