SEED News

ചവിട്ടി കൂട്ടാം ആരോഗ്യം, ചവിട്ടി അകറ്റാം പൊണ്ണത്തടി


പാണ്ടനാട് 
എസ്.വി. എച്ച്‌.എസ്.എസ്സിൽ സൈക്കിൾ 
ക്ലബ്ബ്‌ തുടങ്ങി
പാണ്ടനാട്: പ്രകൃതിയോട് ഇണങ്ങാം ആരോഗ്യത്തോടെ ജീവിക്കാം എന്ന സന്ദേശവുമായി പാണ്ടനാട് എസ്.വി. എച്ച്‌.എസ്.എസ്സിൽ സൈക്കിൽ ക്ലബ്ബ്‌ തുടങ്ങി. മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്  ക്ലബ്ബ്‌ പ്രവർത്തിക്കുക. കുട്ടികളിലെ വ്യായാമക്കുറവ് പരിഹരിക്കുകയും അന്തരീക്ഷ മലിനീകരണത്തെപ്പറ്റി അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
സൈക്കിളിൽ പഠനയാത്രകളും മറ്റും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. സീഡ് കോ-ഓർഡിനേറ്റർ ആർ.രാജേഷിന്റെ നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവർത്തിക്കുക. 
ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം പ്രിൻസിപ്പൽ എം.സി.അംബിക കുമാരി നിർവഹിച്ചു. പി.ജയശ്രീ, വിദ്യാ കൃഷ്ണൻ, ശ്രീജ ജി.നായർ, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർ.രാജി എന്നിവർ സംബന്ധിച്ചു. എൻ.എസ്.എസ്. യൂണിറ്റും സീഡ് സൈക്കിൾ ക്ലബ്ബുമായി സഹകരിക്കുന്നുണ്ട്.
അകന്നു പോകൂ 
അമിത വണ്ണമേ
:വ്യായാമക്കുറവാണ് ഇന്ന് കുട്ടികളിൽ കണ്ടുവരുന്ന അമിതവണ്ണത്തിന്റെ പ്രധാന കാരണം. ദിവസവും 30-45 മിനിറ്റ് സൈക്കിൾ ചവിട്ടുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കാം. സൈക്കിൾ ചവിട്ടുന്നതുവഴി കാലിലെ പേശികൾക്ക് ചലനമുണ്ടാകും. അതുവഴി ഹൃദയമിടിപ്പ് കൂടുകയും ചെയ്യും. ഇതേ തുടർന്ന് കുട്ടികളുടെ ശരീരക്ഷമത വർധിക്കും. 
മാനസിക പിരിമുറുക്കങ്ങൾ കുറച്ച് പഠനത്തിൽ ശ്രദ്ധിക്കാനും ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും ഇതിലൂടെ സാധിക്കും. സന്ധികൾക്കുള്ള വ്യായാമമാണ് കൈ, കാൽ, ഉദരപേശികൾ ദൃഢമാക്കുന്നത്‌. ദിവസേന 30 - 45 മിനിറ്റ് സൈക്കിൾ ചവിട്ടുന്നയാളിൽ പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ 30 ശതമാനത്തോളം  കുറവാണ്. (സൈക്കിൾ സവാരിയുടെ ഗുണങ്ങളെ പറ്റി സീഡ് ക്ലബ്ബിലെ കുട്ടികൾ തയ്യാറാക്കിയ കുറിപ്പ്)

November 03
12:53 2018

Write a Comment

Related News