SEED News

പരിസ്ഥിതിസൗഹൃദ ചിറകുവിടർത്തി ഹരിതസവാരിക്ക്‌ തുടക്കമായി


ആലപ്പുഴ: മാതൃഭൂമി സീഡ് സഹകണരത്തിൽ സെയ്‌ന്റ് ജോസഫ്സ് ഹൈസ്കൂളിൽ സൈക്കിൾ ക്ലബ്ബിന് തുടക്കമായി. എന്റെ സൈക്കിൾ എന്റെ അഭിമാനം എന്ന കാമ്പയിന്റെ ഭാഗമായാണിത്. 
ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.ടി.സിജി ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് സൈക്കിൾ സവാരി നടത്തി ഉദ്ഘാടനം 
നിർവഹിച്ചു.
 ഹരിതസവാരിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആലപ്പുഴയെങ്കിലും അത് ഉപയോഗപ്പെടുത്താനായിട്ടില്ല. വിദ്യാർഥികളിലൂടെ ഇതിന് തുടക്കമിടുകയാണ് സൈക്കിൾ സവാരിയിലൂടെ. ശുചിത്വത്തിന് മാതൃക നല്കിയ ആലപ്പുഴയ്ക്ക് മാറ്റുകൂട്ടുംവിധമാണ് സൈക്കിൾ ക്ലബ്ബ് പ്രവർത്തിക്കുക. 378 വിദ്യാർഥികളാണ് ഇവിടെ സൈക്കിൾ ക്ലബ്ബിൽ അംഗങ്ങളായത്.
 ആരോഗ്യശീലം, മലിനീകരണനിയന്ത്രണം, പരിസ്ഥിതിസൗഹൃദം എന്നീ ലക്ഷ്യങ്ങളോടെയാണ് സൈക്കിൾ ക്ലബ്ബ് ആരംഭിച്ചിട്ടുള്ളത്.
 എന്റെ സൈക്കിൾ എന്റെ അഭിമാനം എന്ന ബോധ്യമുണ്ടാക്കും. ചടങ്ങിൽ സീഡ് കോ-ഓർഡിനേറ്റർ സിസ്റ്റർ മേഴ്സി അഗസ്റ്റിൻ, മേരി പ്രിൻസ്‍ലി, എലിസബത്ത് എന്നിവർ പങ്കെടുത്തു.
 സൈക്കിൾ ക്ലബ്ബ് കൺവീനറായി സാനിയാ ഗ്രേസിനെ തിരഞ്ഞെടുത്തു.  

November 03
12:53 2018

Write a Comment

Related News