സൂര്യൻ തെളിയും നവകേരളം
സൂര്യനിൽനിന്ന് ഊർജം, പ്രകൃതിയെ നോവിക്കാതെയുള്ള വികസനം... നന്മനിറഞ്ഞ നാളത്തെ കേരളം പുനഃസൃഷ്ടിച്ച് സീഡ് വിദ്യാർഥികൾ. പാലോട്ടുവയൽ ആർ.കെ.യു.പി.സ്കൂൾ വിദ്യാർഥികളാണ് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നവകേരള മാതൃകയുണ്ടാക്കി പ്രദർശിപ്പിച്ചത്.
കാടും പുഴയും സംരക്ഷിച്ചും നദികളുടെ സ്വാഭാവികമായ ഒഴുക്കിനെ തടയാതെയുമായിരിക്കണം ഭാവികേരളമെന്ന് വിദ്യാർഥികൾ വിവരിച്ചു. നാളത്തെ ഊർജം സൗരോർജമാണെന്നും അവർ പ്രഖ്യാപിച്ചു. പ്രഥമാധ്യാപിക പി.പുഷ്പജ, സീഡ് കോ ഓർഡിനേറ്റർ പി.പി.ജയശ്രീ, ഷംന, വി.എം.ജിസ്ന, ഷെരീഫാ ബീവി എന്നിവർ നേതൃത്വം നല്കി.
November 08
12:53
2018