ശലഭോദ്യാന നിർമാണ പരിശീലനം
തലവടി: അധ്യാപകർക്ക് ശലഭോദ്യാന നിർമാണത്തിൽ പരിശീലനം നൽകി. കുട്ടനാട്ടിലെ പ്രളയബാധിത സ്കൂളുകളിൽ ശലഭോദ്യാനം ഒരുക്കുന്നതിനായി മാതൃഭൂമി സീഡും ഐ ആം ഫോർ ആലപ്പിയും സംയുക്തമായാണ് തലവടി ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്ക് പരിശീലനം നൽകിയത്.പ്രളയബാധിത സ്കൂളുകളിലെ വിദ്യാർഥികളുടെ മാനസിക ഉല്ലാസത്തിനും പ്രകൃതിസ്നേഹം പകരുന്നതിനും സ്കൂൾ സൗന്ദര്യവത്കരണവും ലക്ഷ്യംവെച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തലവടി ബി.ആർ.സി.യിൽ നടന്ന പരിശീലന പരിപാടിയിൽ തലവടി എ.ഇ.ഒ. എ.കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ആർ.സി. കോ ഓർഡിനേറ്റർ എൻ.രാഹുൽ, എസ്.അഞ്ജന എന്നിവർ നേതൃത്വം നൽകി. റാഫി രാംനാഥ്, അമൃതാസെബാസ്റ്റ്യൻ എന്നിവർ ക്ലാസ് നയിച്ചു.
November 10
12:53
2018