നന്മയുടെ പൊതിച്ചോറുമായി കുരുന്നുകൾ
അഗളി: ശിശുദിനത്തിൽ സ്‌നേഹവിരുന്നൊരുക്കാൻ പൊതിച്ചോറുമായി കുരുന്നുകൾ അഗതിമന്ദിരങ്ങൾ സന്ദർശിച്ചു. നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളാണ് ശിശുദിനത്തെ വ്യത്യസ്തമാക്കിയത്.
പെട്ടിക്കൽ പുതുജീവൻ ട്രസ്റ്റും കൽക്കണ്ടി അസീസി നിലയവും കുരുന്നുകൾ സന്ദർശിച്ചു. കൂട്ടുകാരിൽനിന്ന് ശേഖരിച്ച പൊതിച്ചോർ അഗതികൾക്ക് നൽകി. മാതൃഭൂമി സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ 62-ഓളം പേർക്കാണ് പൊതിച്ചോർ
നൽകിയത്.
November 17
12:53
2018