SEED News

ചെറുകുന്ന് സ്‌കൂളിൽ കൊയ്ത്തുത്സവം

കാർഷികസംസ്കൃതി കുട്ടികളിലേക്ക്  എന്ന മുദ്രാവാക്യമുയർത്തി ചെറുകുന്ന് വെൽഫേർ എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ചെറുകുന്ന് കൃഷി ഓഫീസർ കെ.രാഖി ഉദ്ഘാടനം ചെയ്തു.
 പ്രിൻസിപ്പൽ പി.ഒ.മുരളീധരൻ, പ്രഥമാധ്യാപകൻ വി.വി.മനോജ് കുമാർ, പി.ടി.എ. പ്രസിഡന്റ് കെ.പ്രകാശൻ, കെ.വി.വിനോദ്, ഒ.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. 
 സ്കൂളിൽ തുടർച്ചയായി പന്ത്രണ്ടാം വർഷമാണ് കൃഷിയിറക്കുന്നത്. 

November 29
12:53 2018

Write a Comment

Related News