SEED News

കണ്ടൽ കാക്കാൻ ഞണ്ടിൻ കൈകൾ

കണ്ടലുകൾ സംരക്ഷിക്കാനായി മൊകേരി രാജീവ്ഗാന്ധി മെ​േമ്മാറിയൽ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സീഡ് ക്ലബ്ബംഗങ്ങൾ ഞണ്ടുകളെ നിക്ഷേപിച്ചു. കേരളത്തിലെ കണ്ടൽ ഞണ്ടുകളിൽ ഗവേഷണം നടത്തിയ തിരുവനന്തപുരം പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ. വി.പി.പ്രവീൺ, സീഡ് കോ ഓർഡിനേറ്റർ ഡോ. പി.ദിലീപ്  എന്നിവരുടെ നിർദേശപ്രകാരമാണ് വിദ്യാർഥികൾ ഞണ്ടുകളെ നിക്ഷേപിച്ചത്. തലശ്ശേരി  കുയ്യാലി പ്രദേശത്തുള്ള കണ്ടൽ കാട്ടിലാണ് ഞണ്ടുകളെ നിക്ഷേപിച്ചത്.  കഴിഞ്ഞവർഷവും വിദ്യാർഥികൾ ഞണ്ടുകളെ നിക്ഷേപിച്ചിരുന്നു.
   കണ്ടലിന്റെ ഇലകൾ താഴെവീണ് ഒഴുകിപ്പോവാറാണ് പതിവ്. ഇല വളമായി മാറുന്നില്ല. ഞണ്ടുകളുണ്ടായാൽ, കുഴികളുണ്ടാക്കി ഇലകൾ അവിടെത്തന്നെ നിലനിർത്തും.  മുളച്ചുവരുന്ന കണ്ടൽച്ചെടികളെ അവിടെനിന്ന്‌ മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിദ്യാർഥികൾ കണ്ടൽക്കാട് വൃത്തിയാക്കിയതിനുശേഷമാണ് ഞണ്ടുകളെ നിക്ഷേപിച്ചത്. സീഡ് ക്ലബ്ബംഗങ്ങളായ അക്ഷയ്‌ പ്രകാശ്, അമൃതേന്ദു, ആകാശ്  എന്നിവർ നേതൃത്വം നൽകി.

November 29
12:53 2018

Write a Comment

Related News