SEED News

മാമാങ്കര സ്‌കൂളിൽ ഔഷധത്തോട്ടം




എടക്കര: മാമാങ്കര സെന്റ് മേരീസ് എ.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം നട്ടുപിടിപ്പിച്ചു. 
ആര്യവേപ്പ്, രാമച്ചം, കച്ചോലം തുടങ്ങി അൻപതോളം ഔഷധച്ചെടികളാണ് നട്ടത്. തൈകൾ സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽനിന്നാണ് ശേഖരിച്ചത്. 
തോട്ടം നനയ്ക്കൽ, പരിചരണം എന്നിവ വിദ്യാർഥികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നിർവഹിക്കും. 
തൈകളുടെ നടീൽ ബി.ആർ.സി. കോ-ഓർഡിനേറ്റർ ജോഷി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ബിന്ദു, പ്രഥമാധ്യാപകൻ എൻ.എം. തോമസ്, പി.ടി.എ. പ്രസിഡന്റ് ബെന്നി വേലിക്കകത്ത്, ഉമ്മു അസ്‌കർ, പി.വി. ബെന്നി, ഒ.എ. ജോസഫ്, പി.കെ. അന്നമ്മ, സീഡ് കോ-ഓർഡിനേറ്റർ ലില്ലിക്കുട്ടി എന്നിവർ നേതൃത്വംനല്കി.    

November 29
12:53 2018

Write a Comment

Related News