മുണ്ട സ്‌കൂളിൽ വിളവെടുപ്പ്
എടക്കര : മുണ്ട എം.ഒ.എൽ.പി. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി. മൈതാനത്തോടുചേർന്ന് കൃഷിയിറക്കിയ വെണ്ട, പയർ, വഴുതന, ചീര എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. കപ്പ, മധുരക്കിഴങ്ങ്, വാഴ എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്. അമൃതം സംഘകൃഷി അംഗങ്ങളുടെ സഹായവും ഇവർക്ക് ലഭിച്ചു. വിളവെടുപ്പ് വാർഡ് അംഗം തേറമ്പത്ത് അബ്ദുൾ കരിം ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ എ.കെ. ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജാഫർ ചേരിയാടൻ, ഷംജിത്, അൻസാർ, ഫൈസൽ, അധ്യാപകരായ നജ്മുദ്ദീൻ, നൗഫൽ, സനൂപ് എന്നിവർ പ്രസംഗിച്ചു.
November 29
12:53
2018