സാലിം അലിയെ അനുസ്മരിച്ചു
കൊണ്ടോട്ടി: ദേശീയപക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് അരിമ്പ്ര ജി.എം.യു.പി. സ്‌കൂൾ ദേശീയ ഹരിതസേനയുടേയും മാതൃഭൂമി സീഡ് ക്ലബ്ബിന്റേയും നേതൃത്വത്തിൽ സാലിം അലി അനുസ്മരണവും പക്ഷി നിരീക്ഷണവും നടത്തി.
സീഡ് റിപ്പോർട്ടർ പി. ലുബാന സാലിം അലി അനുസ്മരണപ്രഭാഷണം നടത്തി. ഇരുമ്പനങ്ങാട്ടു പാറക്കു സമീപത്തെ കാട്ടിലേക്കു നടത്തിയ യാത്രയിൽ 15 ഇനം പക്ഷികളെ കുട്ടികൾ നിരീക്ഷിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. സ്‌കൂളിലെ മരക്കൊമ്പുകളിൽ കിളികൾക്ക് കുടിവെള്ളസൗകര്യവും ഒരുക്കി.
പി.പി. മുഹമ്മദ് സിനാൻ, കെ. നിബാ സ്വാലിഹ് എന്നിവർ നേതൃത്വംനൽകി.
November 29
12:53
2018