മണിമൂളി സ്‌കൂളിൽ വിളവെടുപ്പ് നടത്തി
എടക്കര : മണിമൂളി ക്രൈസ്റ്റ് കിങ് ഹൈസ്‌കൂളിൽ മാതൃഭൂമി സീഡിന്റെ തോട്ടത്തിൽ വിളവെടുപ്പ് നടത്തി. സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ത്രിദിന ക്യാമ്പിലേക്ക് ആവശ്യമായ പച്ചക്കറിക്ക് വേണ്ടിയാണ് വിളവെടുപ്പ് നടത്തിയത്. പയർ, വാഴ എന്നിവയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു ഉദ്ഘാടനംചെയ്തു. വെണ്ട, ചീര, പപ്പായ എന്നിവയും കൃഷിചെയ്യുന്നുണ്ട്. പി.ടി.എ. പ്രസിഡന്റ് കെ.ടി. രാമചന്ദ്രൻ, പ്രഥമാധ്യാപകൻ ടോംസ് ജോൺ, സീഡ് കോ -ഓർഡിനേറ്റർ ജോർജുകുട്ടി, നഷീദ്, ഷാനി, റംല എന്നിവർ പ്രസംഗിച്ചു.
November 29
12:53
2018