SEED News

പാഴായ ഫ്ലക്സുകൾ കൂട്ടക്കനിക്ക് ഇനി പച്ചക്കറി വിളയുന്ന ഗ്രോബാഗുകൾ



കൂട്ടക്കനി: പരിസ്ഥിതി മലിനീകരണത്തിനിടയാക്കുന്ന ഫ്ലക്സുകളെ പുനരുപയോഗിക്കുന്ന പുതിയ മാർഗമായി പാഴായ ഫ്ലക്സുകൾ ശേഖരിച്ച് ഗ്രോ ബാഗ് നിർമിച്ച് മാത്യകയാകുകയാണ് കൂട്ടക്കനി സ്കൂൾ.കൂട്ടക്കനി സ്കൂൾ സീഡിന്റെ നേതൃത്വത്തിൽ പി.ടി.എ അംഗങ്ങളും കുട്ടികളും ചേർന്ന് ആണ് ഈ നൂതന പ്രവർത്തനം സംഘടിപ്പിച്ചത്.കുട്ടികൾ ഇതിനായി പാഴായ ഫ്ലക്സുകൾ ശേഖരിച്ച് സ്കൂളിൽ എത്തിച്ചിരുന്നു.
സ്കൂൾ കലാ അധ്യാപകൻ സുരേഷ് കുതിരക്കോട് ഗ്രോ ബാഗ് നിർമാണത്തിന് പരിശീലനം നൽകി.ആദ്യ ഘട്ടമായി 50 ഗ്രോ ബാഗുകൾ ഉണ്ടാക്കി. അടുത്ത ഘട്ടത്തിൽ 1000 ബാഗുകൾ ഉണ്ടാക്കി കൂട്ടക്കനായിൽ വിതരണം ചെയ്യും വ്യാപകമായി ചെയ്യാൻ  പി.ടി.എ.പ്രസിഡണ്ട് കെ.ടി.രാജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് രേഷ്മയുടെ നേതൃത്വത്തിൽ പതിനഞ്ചോളം മദർ  പി.ടി.എ അംഗങ്ങൾ ഗ്രോ ബാഗ് നിർമാണത്തിൽ പങ്കെടുത്ത്. സീഡ് കോഡിനേറ്റർ രാജേഷ് കുട്ടക്കനി, ഷൈജിത്ത് കരുവക്കോട്, ഹെഡ്മാസ്റ്റർ ഇ.വി.പ്രകാശൻ, സൗമിനി മണക്കാട്ട്, ഷൈലജ, എം ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി

December 01
12:53 2018

Write a Comment

Related News