SEED News

ചെറുകുന്നിൽ പച്ചക്കറിക്കൃഷിപാഠം

ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഇനി സ്വന്തം വീടുകളിലും പച്ചക്കറിക്കൃഷി ചെയ്യും. എല്ലാ വീട്ടിലും ജൈവപച്ചക്കറി കൃഷി വിളയിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി സ്കൂളിൽ തുടങ്ങി. ഗ്രോബാഗ് തയ്യാറാക്കുന്നതും പച്ചക്കറി നടുന്നതും കീടങ്ങളെ പ്രതിരോധിക്കുന്നതും കുട്ടികൾ സ്കൂളിൽനിന്ന് പരിശീലിച്ചു. 
  ഗ്രോബാഗ് തയ്യാറാക്കുന്ന് സംബന്ധിച്ച് പി.ടി.എ.വൈസ് പ്രസിഡന്റും മികച്ച കർഷകനുമായ അബ്ദുൾ റഹിമാൻ ഹാജി ക്ലാസെടുത്തു. വിദ്യാർഥികൾക്ക് കണ്ടുപഠിക്കാൻ സ്‌കൂളിൽ നൂറോളം ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി തുടങ്ങി. 
  പ്രഥമാധ്യാപകൻ വി.വി.മനോജ് കുമാർ, സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ടി.ഹീര, പി.കെ.മുഹമ്മദ് ബഷീർ, പി.രതീഷ്, കെ.ദീപ എന്നിവർ സംസാരിച്ചു.

December 13
12:53 2018

Write a Comment

Related News