environmental News

ബുദ്ധമയൂരി കേരളത്തിന്റെ പൂമ്പാറ്റ...

സംസ്ഥാന ശലഭപദവയിലേക്ക് ‘ബുദ്ധമയൂരി’. കറുത്ത വർണത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറമുള്ള ചിറകുകളാണ് ബുദ്ധമയൂരിക്ക് സംസ്ഥാന ശലഭപട്ടം നേടിക്കൊടുത്തത്.

രാജ്യത്തെ ശലഭങ്ങളിൽ ഏറ്റവും ഭംഗിയേറിയവയായാണ് ‘ബുദ്ധ പീകോക്ക്’ അഥവാ പാപ്പിലൊ ബുദ്ധയെന്ന ഇവ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. 

‘പാപിലിയോണിഡെ’ കുടുംബത്തിൽപ്പെട്ട ബുദ്ധമയൂരിയുടെ ചിറകിന് 90 മുതൽ 100 മില്ലിമീറ്റർ വരെ വീതിയുണ്ട്. മഹാരാഷ്ട്രയ്ക്ക് തെക്കുള്ള പശ്ചിമഘട്ടത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. കേരളം, കണർണാടക, ഗോവ സംസ്ഥാനങ്ങളിലും ഇവയുണ്ട്. കേരളത്തിൽ മലബാർ പ്രദേശത്ത് സുലഭമായി കാണാം. ജൂലായ് മുതൽ ഡിഡംബർ വരെയാണ് കൂടുതലായി കാണുക. ചിലപ്പോൾ ജനുവരിയിലും കാണാം.

മുള്ളുമുരുക്കിൽനിന്നാണ് ഇവ ആഹാരം ശേഖരിക്കുന്നത്. ബുദ്ധമയൂരിയും മുള്ളുമുരിക്കും വംശനാശഭീഷണി നേരിടുകയാണ്. സംസ്ഥാന ശലഭ പദവി ലഭിക്കുന്നതോടെ ഇവയെ സംരക്ഷിക്കാൻ നടപടികൾ വരും. ബുദ്ധമയൂരിയുടെ ഭംഗി തന്നെയാണ് അതിന്റെ ശാപവും. പേപ്പർ വെയ്റ്റുകൾക്ക് ഭംഗിപകരുന്നതിനും അലങ്കാരങ്ങൾക്കായുമാണ് ഇവയെ പിടികൂടുന്നത്.


December 17
12:53 2018

Write a Comment