മാലിന്യങ്ങൾ പാടത്ത് നിക്ഷേപിക്കുന്നു
ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട മാപ്രാണം പ്രദേശത്ത് മാലിന്യങ്ങൾ പാടത്തും റോഡരികിലും നിക്ഷേപിക്കുന്നു. മാപ്രാണം ചൂണ്ടങ്ങാപാലം ആറാം വാർഡിലാണ് ഈ അവസ്ഥ .പ്രളയം കൊണ്ടെത്തിച്ച മാലിന്യത്തോടൊപ്പമാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇതുമൂലം തെരുവുനായ്ക്കൾ പ്രദേശത്ത് വർദ്ധിച്ച് വരികയാണ്.പ്ലാസ്റ്റിക് കത്തിക്കുന്നതുമൂലം ആളുകൾ രോഗഭീഷണിയിലാണ്.എത്രയും പെട്ടെന്ന് മാലിന്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ മുനിസിപ്പാലിറ്റിക്ക് പരാതി നൽകി
ഹൃദ്യ ടി.എച്ച്
സീഡ് റിപ്പോർട്ടർ
മഹാത്മാ യു.പി,എസ് ,പൊറത്തിശ്ശേരി
December 24
12:53
2018