SEED News

തൊടിയിലെ കറികളെ പരിചയപ്പെടുത്തി ചെറുവള്ളി ഡി.വി.ജി. എൽ.പി.സ്കൂൾ.

ചെറുവള്ളി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതാപിതാക്കളുടെ സഹകരണത്തോടൊകൂടി ചെറുവള്ളി ഡി.വി.ജി. എൽ.പി.സ്കൂൾ  കുട്ടികൾ ഭക്ഷ്യമേള സംഘടിപ്പിച്ചു. 'തൊടിയിലെ കറിയും നാവിലെ രുചിയും' എന്നെ പേരിൽ സംഘടിപ്പിച്ച മേള ക്ലാസ്സ് മുറികളെ വ്യത്യസ്ത വിഭവങ്ങളുടെ കാലവറയാക്കി മാറ്റി.  കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച പാനീയം, മധുരപലഹാരം, കിഴങ് വിഭവങ്ങൾ, ഇലക്കറികൾ എന്നിങ്ങനെ പല  മേഖലകൾ തിരിച്ച നൽകി.  ഓരോ ടീമിനും നൽകിയ വിഭവങ്ങള് വ്യത്യസ്തമായി തയാറാക്കി  മനോഹരമായി അലങ്കരിക്കുന്നവർക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു. കുട്ടികളും അമ്മമാരും ചേർന്ന് ഏകദേശം നൂറിലധികം വിഭവങ്ങൾ അണിനിരത്തി. ചേനപ്പായസം, മതയില പായസം, ചെമ്പരത്തിപ്പൂ സ്ക്വാഷ്, കോവൽ ഇല തോരൻ, പഴം പ്രഥമൻ, മുരിങ്ങയില ചമ്മന്തി, കൂർക്ക ചമ്മന്തി, ഓറഞ്ച് ബർഫി തുടങ്ങിയ വ്യത്യസ്തങ്ങളായ വിഭവങ്ങൾ മുന്നിട്ടു നിന്നു. ഹെഡ്മാസ്റ്റർ  ആർ.രാജേഷ്, അധ്യാപികരായ രസ്മി ടി.സി, ശ്രീജി എസ്.നായർ, അർച്ചന ബാലകൃഷ്ണൻ, ശ്രീലതകുമാരി കെ.ആർ , പി.ടി.എ പ്രസിഡന്റ് എം.എൻ ഹരികുമാർ, വൈസ് പ്രസിഡന്റ് ടി.സി.ആകർഷ്, എം.പി.ടി.എ പ്രസിഡന്റ് രമ്യ  ബിജു, വൈസ് പ്രസിഡന്റ് പ്രിയ അനീഷ്, മറ്റേ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം  നൽകി.

December 28
12:53 2018

Write a Comment

Related News