SEED News

പച്ചക്കറിക്കൃഷി തുടങ്ങി

പാനൂർ പൊയിലൂർ ഈസ്റ്റ് എൽ.പി.സ്‌കൂളിൽ സീഡ് ക്ലബും തൃപ്രങ്ങോട്ടൂർ കൃഷിഭവനും ചേർന്ന് പച്ചക്കറിക്കൃഷി തുടങ്ങി. സ്‌കൂൾ വളപ്പിൽ 20 സെന്റിലാണ് കൃഷി നടത്തുന്നത്.
  കൃഷി ഓഫീസർ വി.പ്രമോദ് ഉദ്ഘാടനം ചെയ്തു. ഒ.കെ.സുരേന്ദ്രൻ, മദർ പി.ടി.എ. പ്രസിഡന്റ് നിമിഷ, ആസിഫ്, പ്രഥമാധ്യാപിക സി.കെ.ബിന്ദു, പി.പി.രോഹിത്‌ലാൽ എന്നിവർ സംസാരിച്ചു.

January 08
12:53 2019

Write a Comment

Related News