reporter News

പൂതക്കടവ് പുഴ നാശത്തിലേയ്ക്ക്

പറവൂര്‍: കരുമാല്ലൂര്‍ പഞ്ചായത്തിലെ പൂതക്കടവ് പുഴ നാശത്തിലേയ്ക്ക്. പ്രളയത്തിന് ശേഷം ആകെ പായല്‍മൂടി നാശോന്മുഖമായിരുക്കുകയാണ് പുഴ. 
 പെരിയാറിന്റെ കൈവഴിയായ പുഴ പെരിയാല്‍വാലി കനാല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. പണ്ട് ഇതുവഴി വഞ്ചികളും വള്ളങ്ങളും കടന്നുപോയിരുന്നു. പൂതക്കടവ് പുഴയില്‍ വന്നുചേരുന്ന ചെറിയ തോടുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. ഇതുമൂലം ഗുരുതരമായ പരിസ്ഥിതി പ്രശ്‌നവും മലിനീകരണവുമുണ്ട്. 
 ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ അധികാരികള്‍ ആരുംതന്നെ ഇതിന്റെ സംരക്ഷണത്തിന് മുന്‍കയ്യെടുക്കുന്നില്ല. പായല്‍ നീക്കം ചെയ്ത് പുഴ ശുചീകരണം നടത്താന്‍ അധികാരികള്‍ ശ്രദ്ധിക്കണം. 

 പറവൂര്‍ ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ ജെ. പാര്‍വ്വതി.

January 17
12:53 2019

Write a Comment