reporter News

മാലിന്യപ്ലാന്റ് ശാപം; പഠനം തടസ്സപ്പെടുന്നു, രോഗഭീതിയും





കുമരകം എ.ബി.എം. ജി.യു.പി.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപിക്ക് നിവേദനം നൽകുന്നു


കുമരകം: വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ ഡി.ടി.പി.സി. മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധം മൂലം പരിസരത്തെ വിദ്യാലയങ്ങളിൽ പഠനം ദുസ്സഹമാകുന്നു. ആലപ്പുഴ ഉൾപ്പെടെയുള്ള അയൽ ജില്ലകളിൽ നിന്നുള്ള ഹൗസ് ബോട്ടുകളിലെ ശുചിമുറി മാലിന്യം വൻതോതിൽ ഇവിടെ നിക്ഷേപിക്കുന്നതാണ് പ്ലാന്റിന്റെ പ്രവർത്തനം അവതാളത്തിലാകാൻ കാരണം. ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപ്പെട്ട് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കുമരകം എ.ബി.എം. ജി.യു.പി.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഹെഡ്മാസ്റ്റർ മനോജ് വി. പോളിന്റെയും സീഡ് കോഡിനേറ്റർ വി.ജെ. ഡാരിസിന്റെ നേതൃത്വത്തിൽ കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപിക്ക് നിവേദനം നൽകി.

March 06
12:53 2026

Write a Comment