reporter News

ബസ് സ്റ്റോപ്പിലെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ ഭീഷണിയാകുന്നു.

-   കോട്ടയം കുമളി റോഡിൽ കഞ്ഞിക്കുഴി ഭാഗത്ത് മൗണ്ട് കാർമൽ സ്കൂളിനു സമീപമുള്ള ബസ് സ്റ്റോപ്പിലെ ഓടകൾ പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർക്ക് ഭീഷണിയായ  നിലയിലാണ്  കാണപ്പെടുന്നത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാരാണ് ഈ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നത്.  ഓടയ്ക്ക് മുകളിലെ സ്ലാബുകൾക്ക് കേടുപാടുകൾ സംഭവിച്ചത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. അടിയന്തിരമായി ഓട വൃത്തിയാക്കി  പുതിയ സ്ലാബുകൾ  സ്ഥാപിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കേണ്ടതാണ്.

March 06
12:53 2026

Write a Comment