reporter News

ദിശാ ബോർഡ് സ്ഥാപിക്കണം



മുള്ളൻകുഴി കവലയിൽ ദിശാബോർഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സീഡ് റിപ്പോർട്ടർ അരുണിമ അരുൺകുമാർ നഗരസഭാംഗം ഗൗരീശങ്കറിന് നിവേദനം നല്കുന്നു
കോട്ടയം: മുള്ളൻ കുഴി ജംഗ്ഷനിൽ ദിശാ ബോർഡ് സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. എലപ്പുലിക്കാട്ട് പാലം വഴി കോട്ടയം നഗരത്തിലേക്ക് വരുന്ന നിരവധി വാഹനങ്ങൾ മുള്ളൻ കുഴിയിലെത്തിയ ശേഷം വഴി തെറ്റുന്നു. വാഹനങ്ങൾ സമീപത്ത് അവസാനിക്കുന്ന മറ്റൊരു റോഡിലേക്ക് വഴി മാറി പോകുന്നത് പതിവാണ്. ഇതുമൂലം യാത്രക്കാർക്കെന്നപോലെ പ്രദേശവാസികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വാഹന യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് ദിശാ ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ഗൗരീശങ്കറിന് കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ സീഡ് റിപ്പോർട്ടർ അരുണിമ അരുൺകുമാർ നിവേദനം നൽകി.

March 06
12:53 2026

Write a Comment