സ്കൂൾ കവാടത്തിൽ അപകടഭീഷണി; കൈവരി വേണം- സീഡ് ക്ലബ്ബ്
കഴിഞ്ഞ ദിവസം വാഹനം ഇടിച്ച് സ്കൂളിന്റെ മതില് തകർന്ന ഭാഗംകുമരകം: എ.ബി.എം.ജി. യു.പി. സ്കൂൾ ഗേറ്റിന് മുൻവശത്തെ കവണാറ്റിൻകര ആറിന് കൈവരികളില്ലാത്തത് അപകട ഭീഷണിയാകുന്നു. സ്കൂളിലേക്ക് വാഹനങ്ങൾ തിരിയുന്ന ഭാഗത്ത് സംരക്ഷണഭിത്തിയോ വേലിയോ ഇല്ല. ഇത് വലിയ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്.
റോഡിന് വീതി കുറവായ ഇവിടെ വശങ്ങളിലേക്ക് ഒതുക്കുമ്പോൾ വാഹനങ്ങൾ ആറ്റിലേക്ക് മറിയാൻ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസം വലിയൊരപകടത്തിൽ നിന്നാണ് ഞങ്ങൾ കുട്ടികൾ രക്ഷപെട്ടത്. സ്കൂളിന്റെ മുൻഭാഗത്ത് കൂടി തിരിഞ്ഞു പോകാൻ വന്ന വാഹനം ആറിന്റെ തീരത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂളിന്റെ മതിലേക്ക് ഇടിച്ച് കയറി. സ്കൂൾ മതിൽ തകർന്നു. അവധി ദിവസമായതിനാൽ വലിയൊരപകടം ഒഴിവായി. മഴക്കാലത്ത് നൂറുകണക്കിന് കുട്ടികൾ എത്തുന്ന സ്കൂൾ കവാടത്തിൽ അടിയന്തരമായി കൈവരികൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് സീഡ് ക്ലബ്ബ് അധികൃതരോട് ആവശ്യപ്പെടുന്നു.
നിവേദ്യ കെ. അജി, മാതൃഭൂമി സീഡ് റിപ്പോർട്ടർ, എ.ബി.എം.ജി. യു.പി. സ്കൂൾ, കുമരകം
March 06
12:53
2026


