SEED News

മുടിയൂർക്കര യുടെ പ്രകൃതി ശീലങ്ങൾ

കോട്ടയം വെസ്റ്റ്: പ്രകൃതിയോടിണങ്ങി മണ്ണും ജലവും സംരക്ഷിച്ച് സമൂഹത്തെ തൊട്ടറിഞ്ഞു  വളരേണ്ടത്തിന്റെ  ആവശ്യകത സീഡ് ക്ലബ്ബിലെ കുഞ്ഞു കൂട്ടുകാർ മറ്റുള്ളവർക്കായി പങ്കുവച്ചു. പ്രകൃതിയുടെ ശീലങ്ങൾ  സ്വായത്തമാക്കിയവരാണ് മുടിയൂർക്കര ഗവൺമെൻറ് എൽ പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ.  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രവർത്തനമാരംഭിച്ച സീഡ് ക്ലബ്ബൽ  വിവിധങ്ങളായ പ്രവർത്തനങ്ങൾ കുഞ്ഞുകുട്ടികൾ ചെയ്തുവരുന്നു.  പ്ലാസ്റ്റിക് എന്ന വിപത്തിനെതിരായി   കുഞ്ഞു കൂട്ടുകാരുടെ ചെറിയ പ്രവർത്തനമായി അവർതന്നെ പേപ്പർ പേന നിർമിച്ചു.  എൻറെ മഷിപ്പച്ച എന്ന പേരിൽ സ്കൂളിൽ ജൈവ പൂച്ചെടികൾ നട്ടുപിടിപ്പിക്കാൻ ഈ കുട്ടികൾ മുൻപന്തിയിലുണ്ടായിരുന്നു.  ചെറിയ വലിയ കർഷകനായി കരനെൽ കൃഷിയുമായി കുട്ടികൾ പാടത്തേക്കിറങ്ങി.  പ്രകൃതിയുമായി അടുക്കുന്നതിനായി  മഴകണ്ട് മഴ അളക്കാം എന്ന പദ്ധതി സ്കൂളിനെ വേറിട്ടുനിർത്തി. സ്കൂൾ ക്യാമ്പസിലെ മരങ്ങളെ അവരുടെ കൂട്ടുകാരായി കണ്ടു അവയെ സംരക്ഷിച്ചുപോരുന്നു.  ഔഷധസസ്യങ്ങളുടെ പരിപാലനവും, ജൈവ വൈവിധ്യ പാർക്ക്, തുളസീവനം തുടങ്ങിയവ സീഡ് ക്ലബ്ബിലെ പ്രവർത്തനങ്ങളാണ്.  ശുചിത്വവും ആരോഗ്യവും സംരക്ഷിക്കുന്നതിനായി കുഷ്ഠ രോഗ നിർണയവും,  ബോധവൽക്കരണ ക്ലാസുകളും , ബി.എം.ഐ കണക്കാക്കൽ തുടങ്ങിയവ സീഡ് ക്ലബ് സ്കൂളിൽ സംഘടിപ്പിച്ചു.  പ്രളയത്തിൽ മുങ്ങിയ കുട്ടനാടിന് ഒരു കൈത്താങ്ങായി തങ്ങളാൽ കഴിയും വിധം ഈ കുട്ടികൾക്ക് സഹായമെത്തിക്കാനായി.  കേരള സംസ്ഥാനത്തിന്റെ  ഔദ്യോഗിക ഫലമായ ചക്കയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ ചക്കമഹോത്സവം സ്കൂളിൽ സംഘടിപ്പിച്ചു.  ആരോഗ്യമുള്ള ശരീരത്തിനായി കർക്കിടകത്തിൽ പത്തിലക്കറികളുടെ ഒരു ഭക്ഷ്യമേള യായിരുന്നു കുട്ടികളെ വേറിട്ടുനിർത്തുന്നത്. ജൈവവൈവിധ്യത്തിന്റെ  ഭാഗമായി  കിളികൾക്ക് കൂടൊരുക്കി കുട്ടികൾ സഹജീവികളോടുള്ള സ്നേഹവും പങ്കുവച്ചു. സ്കൂളിലെ കൃഷിയിൽ വിവിധങ്ങളായ  പുതിയ പ്രവർത്തന രീതികൾ കുട്ടികൾ പരീക്ഷിച്ചു. അന്യംനിന്നുപോകുന്ന നാടൻ മാവുകൾ സംരക്ഷിക്കുവാൻ വേണ്ടി മുത്തശ്ശിമാവ് സംരക്ഷണം, മാങ്ങ കറി എന്ന പേരിൽ ഒരു ഭക്ഷ്യമേള  സ്കൂളിൽ സംഘടിപ്പിച്ചു.  സ്കൂൾ സീഡ് ക്ലബ്ബിലെ ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളും അതോടൊപ്പം രക്ഷിതാക്കളും ചേർന്നാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്

March 13
12:53 2019

Write a Comment

Related News