SEED News

കാർഷിക സംസകരവുമായി കുറിഞ്ഞി സ്കൂൾ

കുറിഞ്ഞി: കാർഷികം, ജലസംരക്ഷണം, ജൈവവൈവിധ്യം, ശുചിത്വം, ആരോഗ്യം, ഊർജസംരക്ഷണം, എന്നീ അടിസ്ഥാന പ്രവർത്തനങ്ങളും പൂമ്പാറ്റക്കൊരു പൂന്തോട്ടം, എൻറെ പ്ലാവ് എൻറെ കൊന്ന, നാട്ടുമാഞ്ചോട്ടില്, മധുരവനം, പച്ചയെഴുത്തും വരയും പാട്ടും, എന്നി അനുബന്ധപ്രവർത്ഥനങ്ങളും തിരിച്ചുള്ള പ്രവർത്തനത്തിൽ എല്ലാ വിഭാഗങ്ങളിലും സെമിനാറുകൾ, ചർച്ച, റാലികൾ, പഠനയാത്രകൾ, തുടങ്ങിയവയിലൂടെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ വഴി ജനങ്ങൾക്കിടയിലേക്ക് ആഴത്തിൽ ഇറങ്ങുവാൻ സാധിച്ചു. എല്ലാ വിദ്യാർഥികളെയും കൂട്ടി അര ഏക്കറോളം വരുന്ന മധു എന്ന കർഷകന്റെ പാടത്ത് കൊണ്ട്പോകുകയും ചേറിൽ കുളിച്ച് ഞാറ് നട്ടുള്ള കൃഷിപഠനം പാഠഭാഗത്തെ ടോട്ടോചാന്റെ കൃഷിമാഷ് എന്ന പഠഭാഗത്തെ അടിസ്ഥാനപ്പെടുത്തി കുട്ടികൾക്ക് പഴയ കര്ഷകസംസ്കൃതിയിലേക്കുള്ള ചുവടുവപ്പായി മാറി. മണ്ണിലും ചെളിയിലും കളിച്ചും കുളിച്ചും മറിഞ്ഞ കുട്ടികൾക്ക് കൃഷി എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള കാര്യമായി മാറി. കലപ്പ ഉപയോഗിച്ചു കാളയായി കുട്ടികളോടൊപ്പം അധ്യാപകരും കൂടി കണ്ടം ഉഴുതു. വയൽ കൃഷിയോടൊപ്പം കരനെൽ കൃഷിയിലും പൊന്നു വിളയിക്കാൻ കുട്ടികൾക്കായി. ഗ്രാമത്തിലെ കടകളിലേക്ക് സ്കൂളിലെ ആവശ്യത്തിന് മിച്ചമുള്ള  വിഷമുക്തമായ പച്ചക്കറികൾ വിൽക്കുവാൻ സാധിച്ചു. അഗ്രികൾചറൽ ഡിപ്പാർട്ട്‌മെന്റിന്റെ സഹായത്തോടെ പയർ, ചേന, വാഴ കൃഷിയിലൂടെ വൻ വിളവെടുപ്പ് ലഭിക്കുകയുണ്ടായി. ഗ്രാമവാസികൾ കൃഷിസ്ഥലം സന്ദർശിക്കുകയും ആവശ്യക്കാർ കൂടുതലാകുകയും പച്ചക്കറികൾ കുട്ടികളിൽ നിന്നും നേരിട്ട് വാങ്ങിക്കൊണ്ടുപോകുകയും ചെയ്തു. ലവ് പ്ലാസ്റ്റിക്കിലൂടെ കുറിഞ്ഞി ഗ്രാമത്തിലെ ഉപയോഗശൂന്യമായ മുഴുവൻ ഫ്ലെക്സുകളുപയോഗിച്ചു ഗ്രോബാഗുകൾ കുട്ടികൾ തന്നെ നിർമിക്കുകയും  അതിൽ കൃഷിയിറക്കുകയും ചെയ്തു. പലയിനം വെണ്ടകൾ, പയറിനങ്ങൾ, എത്തയിനങ്ങൾ, പടവലം, ചേന, കപ്പ മുതലായവയിലൂടെ വിഷരഹിതമായ ഭക്ഷണം കുട്ടികൾക്ക് സ്കൂളിലൂടെ നൽകുവാൻ സാധിച്ചു. ജലസംരക്ഷണദിനപ്രവർത്തനമായി മഴകുഴി നിർമിച് ജലസേചനത്തിനായി ഉപയോഗിച്ചുവരുന്നു. കുട്ടികൾക്ക് സാധിക്കുന്ന രീതിയിൽ ഉപയോഗശൂന്യമായ ക്ഷേത്രക്കുളം വൃത്തിയാക്കിയത് ഗ്രാമവാസികൾക്ക് ജലസംരക്ഷണത്തെ കുറിച്ചുള്ള പ്രാധാന്യം മനസിലാക്കുവാൻ സാധിച്ചു.100ഓളം ഔഷധസസ്യങ്ങളുടെ ഔഷധവനവും, തുളസിവനവും, ദശപുഷ്പഉദ്യനവും, വനത്തിനുള്ളിലെ ക്ലാസും, ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ പെടുന്ന ചുരുക്കം ചില പ്രവർത്തനങ്ങൾ മാത്രമാണ്. ഊർജസംരക്ഷണ പ്രവർത്തനമായി മരച്ചോട്ടിലെ ക്ലാസ സംഘടിപ്പിച്ചു. വിവിധതരം പ്ലാവിനെ കുറിച്ച് പ്ലാവ് നേഴ്സറിയിലോട്ടുള്ള പഠനയാത്രയും പൂമ്പാറ്റക്കൊരു പൂന്തോട്ടവും കാണിക്കൊന്ന നിരീക്ഷണം, നാട്ടമാവ്, രജിസ്റ്റർ, മധുരവനം, സീസണ് വാച്ച് മുതലായവ എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ മാത്രം. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഗീത ശങ്കർ, സ്കൂൾ മാനേജർ ശ്രീ ജി രഘുനാഥ്‌, സീഡ് ടീച്ചർ കോ ഓഡിനേറ്റർ അരുൺ കൃഷ്ണ, അധ്യാപകരായ ഷേർലി ആൻഡ്രൂസ്, ബിജി മാത്യു, ഷീല ഭായി, ശ്രീചിത്ര, സ്കൂൾ പി.റ്റി. എ. പ്രസിഡന്റ് റെജി എൻ.എൻ. മാതൃസംഘം പ്രസിഡന്റ് രമ്യ സുധീഷ് എന്നിവരുടെ നേതൃത്തലത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.

March 13
12:53 2019

Write a Comment

Related News