SEED News

പക്ഷികൾക്ക് ദാഹജലമൊരുക്കി വിദ്യാർഥികൾ


ഷൊർണൂർ: കടുത്തവേനലിൽ പക്ഷികൾക്കുൾപ്പെടെ ദാഹജലം ലഭിക്കാത്ത സാഹചര്യം; ഇതൊഴിവാക്കാൻ വിദ്യാർഥികളും. എസ്.എൻ. ട്രസ്റ്റിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ പക്ഷികൾക്ക് ദാഹജലം നൽകാൻ സൗകര്യമൊരുക്കി. സ്കൂളിലെ ജൈവവൈവിധ്യ പാർക്കിൽ വെള്ളംനിറച്ച പാത്രം തൂക്കിയിട്ടു. ഇതോടൊപ്പം ധാന്യങ്ങളും നിറച്ചിട്ടുണ്ട്. പാത്രത്തിലെ വെള്ളം കുടിക്കാൻ വിവിധയിനം പക്ഷികൾ എത്താറുണ്ടെന്ന് സീഡ് കോ-ഓർഡിനേറ്റർ ആർ. വിനോദ് പറഞ്ഞു.

March 13
12:53 2019

Write a Comment

Related News