ലവ് പ്ലാസ്റ്റിക് രണ്ടാം സ്ഥാനം മണിപ്പുഴ ബെൽമൗണ്ട് സീനിയർ സെക്കന്ററി സ്കൂളിന്
മണിപ്പുഴ : മാതൃഭൂമി സീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലവ് പ്ലാസ്റ്റിക് പദ്ധതി. പ്ലാസ്റ്റിക് എങ്ങനെ ഒഴിവാക്കാം എന്നതിന്റെ മികച്ച ഉദ്ധാരണം ബെൽമൗണ്ട് സീനിയർ സെക്കന്ററി സ്കൂളിൽ നമ്മുക് കാണാൻ സാധിക്കും. പ്ലാസ്റ്റികിനെ ഒഴിവാക്കി പകരം പ്രക്ർതിയോടെ അടുത്ത നിൽക്കുന്ന വസ്തുക്കളെ കണ്ടെത്തി അവക്ക് പകരമായി ഉപയോഗിച്ച്. . സ്കൂളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെ കരുതലോടെയായിരുന്നു. പ്ലാസ്റ്റിക്കിനെതിരെ അവർ കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിച്ചു. കുട്ടികൾക്കും പൊതുജനത്തിനുമായി സീഡ് ക്ലബ് കുട്ടികൾ വിവിധ ക്ലാസുകൾ സംഘടിപ്പിച്ചു. സ്കൂളിൽ ഡ്രൈ ഡേ ഉൾപ്പെടെയുള്ളവ ആചരിച്ചു. അതോടൊപ്പം മാതൃഭൂമിക് നൽകാനായി സ്കൂളിൽ പ്ലാസ്റ്റിക് ശേഹരിച്ചു. ബോധവൽക്കരണ ക്ലാസുകളോടൊപ്പം പ്ലേറ്റിക് ശേഹരണം, പേപ്പർ ബാഗ് നിർമ്മാണവും പരിശീലനവും കുട്ടികൾ നടത്തി.
March 13
12:53
2019