SEED News

ഹരിതമുകളം പത്തനംതിട്ട

വള്ളംകുളം:  പത്തനംതിട്ട   ജില്ലയിലെ മാതൃഭൂമി  സീഡിന്റ എൽ.പി സ്കൂളുകൾക്കുള്ള ഹരിതമുകളം അവാർഡ് നേടിയ വള്ളംകുളം ഗവ.ദേവി വിലാസം എൽ..പി  സ്‌കൂള്‍,  സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും രക്ഷിതാക്കളുടെയും  അധ്യാപകരുടെയും  പൂര്‍ണ പിന്തുണയോടു  കൂടിയാണ് സീഡില്‍ പ്രവര്‍ത്തിക്കുന്നത്. . അനുഭവത്തിലൂടെ കണ്ട് അറിഞ്ഞ  പഠിക്കലായിരുന്നു സീഡ്  കുട്ടികള്‍ ചെയ്ത്. അതോടൊപ്പം പച്ചക്കറി കൃഷിയും  കുട്ടികള്‍ നടത്തി വരുന്നു. കുട്ടികളുടെ മനസിലേക്ക്  സീഡിന്റെ ആശയം ആഴത്തില്‍ പതിയ്ക്കാന്‍  ഈ  അധ്യാപകര്‍ക്കായി എന്നത്  സീഡിന്റെ വിജയം ആണ്. കൃഷിരീതികളിലൂടെയും, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും, ശുചിത്വ പ്രവർത്തനങ്ങളിലൂടെയും   ആരോഗ്യമുള്ള ജീവിതത്തിന്റെയും അതോടൊപ്പം  ബോധവല്‍ക്കരണ പരിപാടികളിലൂടെ അറിവിന്റെയും ആശയങ്ങള്‍ കുട്ടികള്‍ പൊതുസമൂഹത്തിലേക്കും പകര്‍ന്ന് നല്‍കി. പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തില്‍  സീഡ് ക്ലബ്ബിലെ കുട്ടികളും അഗങ്ങളാണ്. സ്‌കൂള്‍ പ്രധാനാധ്യാപികയുടെയും മറ്റ് അധ്യാപികരുടെയും സഹായത്തോടെ ആണ് കുട്ടികള്‍ ഈ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കി വരുന്നത്

March 13
12:53 2019

Write a Comment

Related News